അനിമല്‍ ഹൗസ് ഉദ്ഘാടനം ഇന്ന്
1594927
Friday, September 26, 2025 7:00 AM IST
കോട്ടയം: എംജി സര്‍വകലാശാലയുടെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ അഞ്ചു കോടി രൂപ ചെലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ആരംഭിക്കുന്ന പുതിയ സ്മോള്‍ ആനിമല്‍ ഹൗസ് ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു പുതുപ്പള്ളി തലപ്പാടി കാമ്പസില്‍ മന്ത്രി ഡോ. ആര്. ബിന്ദു, ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ രണ്ടാമത്തെ വലിയ സ്മോള്‍ ആനിമല്‍ ഹൗസ് ആയ ഇവിടെ ആധുനിക കൂടുകള്‍, ആനിമല്‍ ബിഹേവിയറല്‍ റിസര്‍ച്ച് ഉപകരണങ്ങള്‍, ബയോമെഡിക്കല്‍ ഗവേഷണത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
അമീബിക് മസ്തിഷ്്ക ജ്വരത്തിനു കാരണമാകുന്ന രോഗാണുക്കളെ തിരിച്ചറിയാനുള്ള അമീബിക് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്‍വഹിക്കും. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.