പീഡനം: പ്രതി പിടിയില്‍
1594933
Friday, September 26, 2025 7:08 AM IST
ചങ്ങനാശേരി: പെൺകുട്ടിയെ ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. തൃക്കൊടിത്താനം മാടപ്പള്ളി ഇടപ്പള്ളി കോളനി കോട്ടപ്പുറത്ത് പ്രബിനെയാണ് തൃക്കൊടിത്താനം എസ്എച്ചഒ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഓട്ടോറിക്ഷയിലും ഇടപ്പള്ളി കോളനി ഭാഗത്തും പരിസരത്തും എത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.