ബൈക്ക് മോഷണം: പ്രതി അറസ്റ്റില്‍
1594915
Friday, September 26, 2025 6:41 AM IST
കോട്ടയം: നഗരത്തിൽ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കോട്ടയം അര്‍ക്കാഡിയ ഹോട്ടലിനു മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. സംഭവത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് തേപ്പുവിള പുത്തന്‍വീട്ടില്‍ ജ്യോതിഷിനെ(26) കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ക്കെതിരേ നെടുമങ്ങാട്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തുമ്പ, പാലാ, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.