വൈക്കം ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനം ശ്രദ്ധേയം
1594925
Friday, September 26, 2025 7:00 AM IST
വൈക്കം: സാമൂഹിക സാംസ്കാരികസേവന രംഗങ്ങളിൽ വൈക്കം ലയൺസ് ക്ലബ് നടത്തിവരുന്ന പ്രവർത്തനം ശ്രദ്ധേയമാകുന്നു. നിർധനർക്ക് ഭവന നിർമാണ സഹായം, രോഗികൾക്ക് ഡയാലിസിസ് കിറ്റ്, ഡയപ്പർ, ഔഷധക്കഞ്ഞി, ഓണക്കോടി, ഓണക്കിറ്റ് എന്നിവ വിതരണം ചെയ്തും സൗജന്യ വൈദ്യപരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചും നാട്ടിൻപുറങ്ങളിലെ സാധാരണക്കാർക്ക് ലയൺസ് ക്ലബ് കൈത്താങ്ങാകുകയാണ്.
വൈക്കം വലിയകവലയിൽ രണ്ടരലക്ഷം രൂപ വിനിയോഗിച്ച് ഐ ലൗ വൈക്കമെന്ന പദ്ധതി പൂർത്തിയാക്കി. ഇതിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് വൈക്കം വലിയകവലയിൽ സി.കെ. ആശ എംഎൽഎ നിർവഹിക്കും. ലയൺസ് ക്ലബ് പ്രസിഡന്റ് ബി. ജയകുമാർ അധ്യക്ഷത വഹിക്കും. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ് മുഖ്യപ്രഭാഷണം നടത്തും.
നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വൈക്കം ഡിവൈഎസ്പി ടി.ബി. വിജയൻ,നഗരസഭാ കൗൺസിലർമാരായ കെ.ബി. ഗിരിജാകുമാരി, രാജശേഖരൻ, ബി. ചന്ദ്രശേഖരൻ,ലേഖ ശ്രീകുമാർ, ലയൺസ് ക്ലബ് റീജണൽ ചെയർമാൻ മാത്യു കെ. ജോസഫ്, സോൺ ചെയർമാൻ വി.വി. സുരേഷ്കുമാർ, സെക്രട്ടറി പി.എൻ. രാധാകൃഷ്ണൻനായർ, പ്രോജക്ട് കോ-ഓർഡിനേറ്റർ ജോബി കുര്യൻ തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ ബി. ജയകുമാർ, പി.എൻ. രാധാകൃഷ് ണൻ നായർ,മനോജ്കുമാർ യെസ്ടെക്, മാത്യുജോസഫ് കോടാലിച്ചിറ, ജോബി കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.