പാ​ലാ: ന​ഗ​ര​സ​ഭ 13 ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യും സി​പി​ഐ​യു​ടെ ഏ​ക അം​ഗ​വു​മാ​യി​രു​ന്ന ആ​ര്‍. സ​ന്ധ്യ​യെ അ​യോ​ഗ്യ​യാ​ക്കി. ആ​ര്‍.​സ​ന്ധ്യ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ത്തി​ന് വി​ദേ​ശ​ത്ത് പോ​കു​ന്ന​തി​ന് 2024 സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് മൂ​ന്ന് മാ​സ​ത്തേ​ക്ക് അ​വ​ധി​ക്ക് കൊ​ടു​ത്ത അ​പേ​ക്ഷ കൗ​ണ്‍​സി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്നു. തി​രി​കെവ​രു​ന്ന​തി​ന് താ​മ​സം നേ​രി​ടു​ന്ന​തി​നാ​ല്‍ 2024 ഫെ​ബ്രു​വ​രി ര​ണ്ട് വ​രെ അ​വ​ധി നീ​ട്ടി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ അ​പേ​ക്ഷ​യും കൗ​ണ്‍​സി​ല്‍ അ​നു​വ​ദി​ച്ചു.

2025 ഫെ​ബ്രു​വ​രി 12 നു ​ന​ട​ത്തി​യ ഉ​പാ​ധ്യ​ക്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഫെ​ബ്രു​വ​രി 14 നു ​ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​ര​ത്ത​നെ​തി​രേ ന​ട​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ ച​ര്‍​ച്ച​യി​ലും 17 നു ​ന​ട​ത്തി​യ അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ലി​ലും ആ​ര്‍.​സ​ന്ധ്യ പ​ങ്കെ​ടു​ത്തി​രു​ന്നു.

തു​ട​ര്‍​ന്ന് വി​ദേ​ശ​ത്തേ​ക്കു പോ​യ സ​ന്ധ്യ മൂ​ന്നു മാ​സം കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലും പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ലും ഹാ​ജ​രാ​യി​ല്ല. മു​നി​സി​പ്പാ​ലി​റ്റി ആ​ക്ട് പ്ര​കാ​രം കൗ​ണ്‍​സി​ല​ര്‍ സ്ഥാ​ന​ത്തു നി​ന്ന് അ​യോ​ഗ്യ​യാ​ക്കി​യ​താ​യി കാ​ണി​ച്ച് മേ​യ് 19 നു ​ക​ത്ത​യ​ച്ചു.

ഭ​ര്‍​ത്താ​വി​ന്‍റെ ആ​ക​സ്മി​ക​മാ​യ വി​യോ​ഗ​വും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​വും പ​രി​ഗ​ണി​ച്ച് കൗ​ണ്‍​സി​ല​ര്‍ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ല്‍​കി​യ​തി​നാ​ല്‍ മേ​യ് 30 നു ​ചേ​ര്‍​ന്ന കൗ​ണ്‍​സി​ല്‍ തീ​രു​മാ​ന പ്ര​കാ​രം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റാ​യി പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും മേ​യ് 30 നു ​ശേ​ഷ​വും തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് മാ​സം കൗ​ണ്‍​സി​ല്‍ യോ​ഗ​ങ്ങ​ളി​ലും പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ലും ഹാ​ജ​രാ​യില്ല.