സ്വച്ഛ് ഭാരത് ആചരണം കളറാക്കി വിദ്യാർഥികൾ
1594917
Friday, September 26, 2025 6:41 AM IST
കോട്ടയം: സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയിൽ ആവേശത്തോടെ പങ്കുചേർന്ന് വിദ്യാർഥികൾ. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒക്ടോബർ രണ്ടു വരെ നടക്കുന്ന സ്വച്ഛതാ കി സേവ എന്ന പരിപാടിയിലാണ് വിദ്യാർഥികൾ പങ്കുചേർന്നത്.
കടുവാക്കുളം എമ്മാവൂസ് പബ്ലിക് സ്കൂളിലെ കുട്ടികൾ ശുചിത്വവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പരിപാടികൾ ഏറെപ്പേരുടെ ശ്രദ്ധ പിടിച്ചുപറ്റി. റെയിൽവേ സ്റ്റേഷൻ അധികൃതരും ആർപിഎഫ് ഉദ്യോഗസ്ഥരും ശുചിത്വവിഭാഗം ജീവനക്കാരും പരിപാടിയിൽ പങ്കുചേർന്നു.
മൈം, ഫ്ളാഷ് മോബ്, ശുചിത്വ സന്ദേശം തുടങ്ങിയ വിദ്യാർഥികൾ അവതരിപ്പിച്ചു. കോട്ടയം റെയിൽവേ മാനേജർ വിജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടയം റെയിൽവേ ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജു,
കോട്ടയം ആർപിഎഫ് എസ്എച്ച്ഒ ബിജു ഏബ്രഹാം, എമ്മാവൂസ് സ്കൂൾ മാനേജർ ഫാ. ടിജോ ജോസ് മുണ്ടുനടയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും പരിപാടികൾക്കു നേതൃത്വം നൽകി.