മൈക്രോ ന്യൂട്രിയന്റ് സ്പ്രേ പ്രോഗ്രാമിന് കല്ലറയില്‍ തുടക്കം
1594923
Friday, September 26, 2025 7:00 AM IST
കടുത്തുരുത്തി: കാര്‍ഷിക ഡ്രോണ്‍ ഉപയോഗിച്ചുള്ള മൈക്രോ ന്യൂട്രിയന്റ് സ്പ്രേ പ്രോഗ്രാമിന് കല്ലറയില്‍ തുടക്കമായി. കല്ലറ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നെല്‍കൃഷി സുസ്ഥിര വികസന പദ്ധതി 2025-26 പ്രകാരം പാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങള്‍ തളിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്.
പദ്ധതിയുടെ ഉദ്ഘാടനം കല്ലറ ആനച്ചാംകുഴി പാടശേഖരത്തില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി നിര്‍വഹിച്ചു. നബാര്‍ഡിനു കീഴില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രമോട്ട് ചെയ്തു കാപ്പുന്തല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാത്തിമാപുരം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് പദ്ധതിയുടെ സേവനദാതാക്കളായി പ്രവര്‍ത്തിക്കുന്നത്.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജര്‍ റെജി വര്‍ഗീസ്, കടുത്തുരുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ആര്. സ്വപ്ന തുടങ്ങിയവര്‍ പങ്കെടുത്തു.