ഇലക്ഷന് കമ്മീഷന് ഓഫീസിലേക്ക് ആര്‍ജെഡി പ്രവര്‍ത്തകരുടെ മാര്‍ച്ച്
1594914
Friday, September 26, 2025 6:41 AM IST
കോട്ടയം: രാജ്യവ്യാപകമായി വോട്ടര്‍പട്ടിക തീവ്രപരിഷ്ക്കരണം നടത്തി അര്‍ഹരായ ലക്ഷക്കണക്കിനു വോട്ടര്‍മാരെ പുറംതള്ളാനുള്ള ബിജെപി സര്‍ക്കാരിന്റെ ഗൂഢനീക്കത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലുള്ള ഇലക്ഷന് കമ്മീഷന് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മൊറേലി ഉദ്ഘാടനം ചെയ്തു. ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബെന്നി കുര്യന്, പീറ്റര്‍ പന്തലാനി, ടി.എസ്. റഷീദ്, ജോസ് മടുക്കക്കുഴി, ജോണ്‍ മാത്യു മൂലയില്‍, ഓമന വിദ്യാധരന്, കെ.ഇ. ഷെരീഫ്, എ.വി. ജോര്‍ജുകുട്ടി, ബെന്നി സി. ചീരഞ്ചിറ, രാജീവ് അലക്സാണ്ടര്‍, തോമസ് ടി. ഈപ്പന്,
കെ.ആര്. മനോജ്കുമാര്‍, ജോര്‍ജുകുട്ടി ഞള്ളാനി, എം.കെ. അനില്‍കുമാര്‍, ജോസി ജെയിംസ്, ബെന്നി വര്‍ഗീസ്, ജിതിക ജോസഫ്, പ്രിന്‍സ് തോട്ടത്തില്‍, ഷിബു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ ആശുപത്രി പരിസരത്തുനിന്നാരംഭിച്ച പ്രകടനം ഇലക്ഷന് കമ്മീഷന് ഓഫീസ് സ്ഥിതി ചെയ്യുന്ന കളക്ടേറ്റില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് കവാടത്തില്‍ ധര്‍ണ നടത്തി.