പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
1594911
Friday, September 26, 2025 6:41 AM IST
കോട്ടയം: പകര്‍ച്ചവ്യാധി പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഏകാരോഗ്യം ജില്ലാതല ഇന്റര്‍ സെക്ടറല്‍ യോഗം. കളക്ടറേറ്റ് വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അധ്യക്ഷത വഹിച്ചു.
ഹെപ്പറ്റൈറ്റിസ്-എ കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ സൂപ്പര്‍ ക്ലോറിനേഷനും അമീബിക് മസ്തിഷ്ക ജ്വരം തടയാന്‍ നീന്തല്‍ക്കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയും യോഗം വിശദീകരിച്ചു.
വീടുകള്‍, സ്കൂളുകള്‍, പൊതുഇടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പഞ്ചായത്തുതലത്തില്‍ ജില്ലയിലെ ജലാശയങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കണമെന്നും യോഗം നിര്‍ദേശിച്ചു.