കിളിമല എസ്എച്ച് സ്കൂളില്‍ ടൂര്‍ണമെന്റുകള്‍ക്ക് തുടക്കം
1594932
Friday, September 26, 2025 7:08 AM IST
തൃക്കൊടിത്താനം: കിളിമല എസ്എച്ച് പബ്ലിക് സ്കൂളില്‍ ഓള് കേരള ഇന്റര്‍സ്കൂൾ ബാസ്കറ്റ് ബോള്‍, മാര്‍ കാളശേരി ഷട്ടില്‍ ടൂര്‍ണമെന്റുകള്‍ക്ക് തുടക്കമായി. സ്കൂള്‍ മാനേജര്‍ മോണ്‍. മാത്യു ചങ്ങങ്കരി ടൂര്‍ണമെന്റുകള്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പയസ് പായ്ക്കാട്ടുമറ്റത്തില് അധ്യക്ഷനായിരുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സീനിയര്‍, ജൂണിയര്‍, സബ്ജൂണിയര്‍ വിഭാഗങ്ങളിലാണ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ വിവിധ സ്കൂളുകളില്‍നിന്നായി നാല്പത് ടീമുകള്‍ മാറ്റുരയ്ക്കും. സ്കൂള്‍ ബര്‍സാര്‍ ഫാ. ജോജോ പുതുവേലില്‍, ഫാ. ജോണ്സന് ചാലക്കല്‍, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ മാത്യു. ടി, പ്രോഗ്രാം കണ്‍വീനര്‍ നോയല്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.