ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി
1594928
Friday, September 26, 2025 7:00 AM IST
കറുകച്ചാൽ: ലോട്ടറി കച്ചവടക്കാരനിൽനിന്നു ടിക്കറ്റും പണവും തട്ടിയെടുത്തതായി ആരോപണം.
കറുകച്ചാൽ മുതൽ ചമ്പക്കര പള്ളിപ്പടി വരെ നടന്ന് ലോട്ടറി കച്ചവടം ചെയ്യുന്ന നെടുംകുന്നം കുളത്തുങ്കര സുരേന്ദ്രന്റെ (73) കൈയിൽനിന്നു കഴിഞ്ഞ ദിവസം 10 ടിക്കറ്റുൾ ബൈക്കിലെത്തിയ ആൾ തട്ടിയെടുത്തതായാണ് പരാതി. ഇരു കാൽമുട്ടുകൾക്കും വൈകല്യമുള്ള സുരേന്ദ്രൻ ഊന്നുവടിയുടെ സഹായത്തോടെയാണ് നടന്ന് കച്ചവടം ചെയ്യുന്നത്.
നെത്തല്ലൂരിനു സമീപം റോഡിൽനിന്ന് കച്ചവടം നടത്തുമ്പോൾ രണ്ടു കുട്ടികളുമായി ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ചയാൾ ടിക്കറ്റുകൾ വാങ്ങിയ ശേഷം കടന്നുകളയുകയായിരുന്നു. കറുകച്ചാൽ, നെടുംകുന്നം, പത്തനാട്, ഇലക്കാട്, ചേലക്കൊമ്പ് ചമ്പക്കര, മാന്തുരുത്തി തുടങ്ങിയ പ്രദേശങ്ങളിൽ മുൻപും പലവട്ടം ലോട്ടറി വിൽപനക്കാർ തട്ടിപ്പിനിരയായിട്ടുണ്ട്.