വോട്ടുചോരി ഒപ്പുശേഖരണം
1594912
Friday, September 26, 2025 6:41 AM IST
അതിരമ്പുഴ: വോട്ടർപട്ടികയിലെ തട്ടിപ്പുകൾക്കെതിരേ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നടത്തുന്ന വോട്ടുചോരി ഒപ്പുശേഖരണത്തിന്റെ അതിരമ്പുഴ മണ്ഡലതല ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറാോയി പൊന്നാറ്റിൽ, കെ.ജി. ഹരിദാസ്, ടി.എസ്. അൻസാരി, ടോമി മണ്ഡപത്തിൽ, ജോർജ് പുളിങ്കാല, ഹരിപ്രകാശ് മാന്നാനം, റോയി കല്ലുങ്കൽ, ബി. മോഹനചന്ദ്രൻ, ജോജി വട്ടമല, കുര്യാക്കോസ് കക്കൂത്തനാനിയിൽ, മോൻ ചക്കാലക്കൽ, മത്തായിക്കുഞ്ഞ് കല്ലുവെട്ടാംകുഴി, ശങ്കരനാരായണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.