മാലിപ്പുറത്ത് ഗോഡൗൺ കത്തിനശിച്ചു; 70 ലക്ഷത്തിന്റെ നാശനഷ്ടം
1580806
Sunday, August 3, 2025 4:30 AM IST
വൈപ്പിൻ: മാലിപ്പുറത്ത് വീടിനുമുകളിൽ പ്രവർത്തിച്ചിരുന്ന ഓട്ടോ സ്പെയർ പാർട്സ് ഗോഡൗണിൽ വൻ അഗ്നിബാധ. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 70 ലക്ഷം രൂപയിലധികം വില വരുന്ന കാറുകളുടെയും മറ്റും സ്പെയർ പാർട്സുകൾ പൂർണമായും കത്തിനശിച്ചു.
വീടിനു മുകളിൽ ഉഷസ് എന്ന പേരിൽ സ്പെയർപാർട്സ് കട നടത്തിയിരുന്നു ഇടമുട്ടത്ത് ഷിജിയുടെ ഗോഡൗണാണ് കത്തിനശിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവമറിഞ്ഞ് വൈപ്പിൻ, ക്ലബ് റോഡ്, പറവൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി വൈപ്പിൻ സ്റ്റേഷൻ ഓഫീസർ സുധീർലാലിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. ഞാറക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു.