വൈഎംസിഎ വാർഷികം
1580816
Sunday, August 3, 2025 4:46 AM IST
പിറവം: രാമമംഗലം വൈഎംസിഎയുടെ വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് സി.സി. ജോൺ അധ്യക്ഷത വഹിച്ചു.
ദേശീയ തലത്തിൽ വൈഎംസിഎ നടപ്പാക്കുന്ന ഡയാലിസിസ് യോജന പദ്ധതി ജനറൽ സെക്രട്ടറി എൻ.വി. എൽദോസ് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 25 വൃക്ക രോഗികൾക്ക് ഇതിലൂടെ സഹായം ലഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ, ഫാ. പി.സി. മാത്യു, അനിൽ ജോർജ്, ബൈജു കുര്യാക്കോസ്, കെ. വി. രാജു, എൽദോ എബ്രഹാം എന്നിവർ പ്രസംഗിച്ചു.