കേരളത്തിൽ മൈസ് ടൂറിസത്തിന് സാധ്യതകളേറെ: ശിഖ സുരേന്ദ്രൻ
1581165
Monday, August 4, 2025 4:31 AM IST
കൊച്ചി: സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള കേരളത്തിൽ മൈസ് ടൂറിസത്തിന് വലിയ സാധ്യതകളുണ്ടെന്ന് കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ.
ഇന്ത്യൻ എക്സിബിഷൻ ഇൻഡസ്ട്രി അസോസിയേഷൻ (ഐഇഐഎ) കേന്ദ്ര ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് ചെന്നൈ ഐടിസി ഗ്രാൻഡ് ചോളയിൽ സംഘടിപ്പിച്ച സൗത്ത് ഇന്ത്യ തോട്ട് ലീഡേഴ്സ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ.
കൺവൻഷനുകൾ, എക്സിബിഷനുകൾ (എംഐസിഇ-മൈസ്) വ്യവസായത്തിൽ ഇന്ത്യ വലിയ വളർച്ച നേടിയെന്ന് സമ്മേളനം വിലയിരുത്തി. ശക്തമായ സാമ്പത്തിക വളർച്ച, ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, സർക്കാരിന്റെ മികച്ച പിന്തുണ എന്നിവയാണ് മൈസ് വ്യവസായത്തിന്റെ വളർച്ചക്ക് സംഭാവന നൽകുന്നതെന്നും സമ്മേളനം ചുണ്ടിക്കാട്ടി.
ഇന്ത്യൻ ടൂറിസം മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സുമൻ ബില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു.