ഗവ. വനിതാ പോളിടെക്നിക് കോളജ് കെട്ടിട സമുച്ചയ ഉദ്ഘാടനം നാളെ
1580827
Sunday, August 3, 2025 5:06 AM IST
കളമശേരി: വനിതകളുടെ സാങ്കേതിക വിദ്യാഭ്യാസത്തിനായി സർക്കാർ തലത്തിലുള്ള ഗവ. പോളിടെക്നിക്കിലെ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് കളമശേരി പോളിടെക്നിക്കിൽ നടക്കും. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും.
മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എംപി, നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും. 2835 ചതുരശ്ര മീറ്ററിൽ 361.22 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ ലാബുകളും ക്ലാസ് മുറികളും സജീകരിക്കും.
ഹോസ്റ്റലിനായി 410.10 ലക്ഷം രൂപ ചെലവിൽ 2419ചതുരശ്ര മീറ്ററും ജനറൽ വർക്ക്ഷോപ്പിനായി 112.09 ലക്ഷം രൂപയുടെ 246.34 ചതുരശ്ര മീറ്ററ്റിൽ കെട്ടിടങ്ങളുമാണ് ഡവലപ്പ്മെന്റ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചിട്ടുള്ളത്.