തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതിക്ക് അംഗീകാരം
1581544
Tuesday, August 5, 2025 8:21 AM IST
കൊച്ചി: ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതിക്ക് അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരമായത്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്, മണീട് ഗ്രാമപഞ്ചായത്ത്, ഞാറക്കല്‍ ഗ്രാമപഞ്ചായത്ത്, വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത്, കളമശേരി നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
ഇതോടൊപ്പം 2025-26 വാര്‍ഷിക പദ്ധതി ഭേദഗതിക്കായി അംഗീകാരം തേടിയിരുന്ന എട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്കും ആസൂത്രണ സമിതി യോഗത്തില്‍ അംഗീകാരം ലഭിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്, ഏലൂര്‍ നഗരസഭ, കളമശ്ശേരി നഗരസഭ, ആലുവ നഗരസഭ, അങ്കമാലി നഗരസഭ എന്നീ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.