23.3 ഗ്രാം എംഡിഎംയുമായി യുവാവ് പിടിയിൽ
1581189
Monday, August 4, 2025 5:03 AM IST
പള്ളുരുത്തി: എംഡിഎംഎയുമായി പള്ളുരുത്തി കോണത്ത് റോഡ് കുട്ടത്തറപ്പറമ്പ് റിയാസി(32)നെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി കടേഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് 23.3 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ആഡംബര വാഹനങ്ങളിൽ സഞ്ചരിച്ചായിരുന്നു കച്ചവടം. പ്രതി സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കൂട്ടാളികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.