യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
1581182
Monday, August 4, 2025 4:45 AM IST
കൂത്താട്ടുകുളം :യൂത്ത് കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരുതി ജംഗ്ഷനിൽ ധർണ നടത്തി.പാലാ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ധർണ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു.
മംഗലത്തുതാഴം മുതൽ രാമപുരം കവല വരെയുള്ള പാലാ - രാമപുരം റോഡ് നിർമാണം പൂർത്തിയായി ഒരാഴ്ചയ്ക്കുള്ളിൽ തകർന്നതായി പ്രിൻസ് പോൾ ജോൺ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികൾ വിജിലിൻസിനും സർക്കാരിനും നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനിഷ് വൻനിലം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഭാരവാഹികളായ കെ.സി. ഷാജി, ജിജോ ടി. ബേബി, റോയ് ഇരട്ടയാനി,
മാർക്കോസ് ഉലഹന്നാൻ, ജിൻസ് പൈറ്റക്കുളം, സുമേഷ് ഗോപി, എ.ജെ. കാർത്തിക്, ഗ്രിഗറി ഏബ്രഹാം,അജി തോമസ്, പ്രകാശ് ഭാസ്കർ, വിമൽ രാജ്, രാഫൽ ജോൺ, ലൂക്ക ഇട്ടിയവരെ, ബെൻ മാത്യു തുടങ്ങിവർ പ്രസംഗിച്ചു.