കാര്യമായ ക്യാച്ചിംഗ് ഇല്ലാതെ മത്സ്യബന്ധന ബോട്ടുകൾ തിരിച്ചെത്തിത്തുടങ്ങി
1581190
Monday, August 4, 2025 5:03 AM IST
വൈപ്പിൻ: ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ പലതും തിരിച്ചെത്തി തുടങ്ങി. പ്രതീക്ഷിച്ച പോലെ കാര്യമായ ക്യാച്ചിംഗ് നടന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
മുനമ്പത്ത് ഇരുപതോളം ബോട്ടുകളാണ് അടുത്തത്. ഭൂരിഭാഗം ബോട്ടുകളിലും കിളിമീനുകളാണ് ഉള്ളത്. ഇവ ഇന്ന് പുലർച്ചെ ഹാർബറുകളിൽ ഇറക്കി കച്ചവടം നടത്തും. ഇന്നും നാളെയുമായി കൂടുതൽ ബോട്ടുകൾ എത്തുമെന്നാണ് പ്രതീക്ഷ.