ബസിടിച്ച് വീണ ബൈക്ക് യാത്രികൻ അതേ ബസിനടിയിൽപ്പെട്ട് മരിച്ചു
1581547
Tuesday, August 5, 2025 8:21 AM IST
കളമശേരി: സൗത്ത് കളമശേരി മേല്‍പ്പാലത്തിനു സമീപം ബസ് ബൈക്കിലിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ അതേ ബസിനടിയിൽപ്പെട്ട് മരിച്ചു. കൊടുങ്ങല്ലൂര്‍ അഴിക്കോട് കളത്തിപ്പറമ്പില്‍ പരേതനായ അബൂബക്കറിന്റെ മകൻ സലിം (42) ആണ് മരിച്ചത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരനായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു അപടകം.
ബൈക്കിൽ ആലുവ ഭാഗത്തേക്ക് പോവുകയായിരുന്നു സലിം. ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ വാതില്‍ഭാഗം തട്ടി ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബസിനിടിയിലേക്ക് തെറിച്ചുവീണ സലീമിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഖബറടക്കം നടത്തി.
ഭാര്യ: റജുല. മക്കൾ : തൗഫീഖ്, ഷമീല നസ്രിൻ, ഹാജറ നൗറീൻ, റിഫ ഫാത്തിമ.
സംഭവത്തിൽ ബസ് ഡ്രൈവർ കൃഷ്ണദാസിനെനെതിരേ കേസെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.