ബാസ്കറ്റ്ബോൾ കിരീടം കാർമൽ സ്കൂളിന്
1580818
Sunday, August 3, 2025 4:46 AM IST
വാഴക്കുളം: ലൂർദിയൻ ട്രോഫി അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ കിരീടം കാർമൽ സിഎംഐ പബ്ലിക് സ്കൂളിന്. കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ഇരുപതാമത് ലൂർദിയൻ ട്രോഫി അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ കിരീടമാണ് കാർമൽ സ്കൂളിന് ലഭിച്ചത്.
സീനിയർ ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ലൂർദ് പബ്ലിക് സ്കൂളിനെ 36-21 എന്ന സ്കോറിനാണ് കാർമൽ സ്കൂൾ പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച കാർമൽ സ്കൂളിലെ നൈജൽ ജേക്കബ് ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരത്തിന് അർഹത നേടി.
കാർമൽ സ്കൂൾ ബാസ്കറ്റ്ബോൾ ടീമംഗങ്ങളെ സ്കൂൾ മാനേജർ ഫാ.തോമസ് മഞ്ഞക്കുന്നേൽ, പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, വൈസ് പ്രിൻസിപ്പൽ ഫാ. ബിഖിൽ അരഞ്ഞാണിയിൽ, അധ്യാപകർ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ അഭിനന്ദിച്ചു.