തെരുവുനായ ആക്രമണം: മൂന്നുപേര്‍ക്ക് പരിക്ക്
1581542
Tuesday, August 5, 2025 8:21 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുയിൽ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. മൂവാറ്റുപുഴ കബനി ബാറിലെ സെക്യൂരിറ്റി ജീവനക്കാരന് ജോസ്, തൃക്കളത്തൂരിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി റാഫി മുഹമ്മദ്, മാറാടി സ്വദേശിനി ഇടമനപ്പെട്ടമലയില് ജിന്‍സി എന്നിവര്‍ക്കാണ് ഇന്നലെ പരിക്കേറ്റത്.
രാവിലെ കെഎസ്ആര്‍ടിസി ജംഗ്ഷനു സമീപത്തുനിന്ന് ജോസിനെയും, റാഫിയെയും ആക്രമിച്ച തെരുവുനായ പിന്നീട് മാറാടി ഭാഗത്തുവച്ച് ജിന്‍സിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തി വാക്സിന് എടുത്തു. നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായതായി പരാതിയുണ്ട്.