കുമ്പളങ്ങി പള്ളിയിൽ ധർണ നടത്തി
1581178
Monday, August 4, 2025 4:44 AM IST
ഫോർട്ടുകൊച്ചി: കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചെങ്കിലും കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കുമ്പളങ്ങി സെന്റ് ജോസഫ്സ് ഇടവകയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വികാരി ഫാ. ആന്റണി നെടുംപറമ്പിൽ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. എയ്ഡ്രിൻ ഡിസൂസ , മദർ സുപ്പീരിയർ സിസ്റ്റർ റെജീന എന്നിവർ പ്രസംഗിച്ചു.
പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഗസ്റ്റിൻ ജോസഫ്, കൺവീനർ ജോബ് വെളിപറമ്പിൽ, സെക്രട്ടറി മെറ്റിൽഡാ മൈക്കിൾ, വി.ജെ. ആന്റണി , സൂസൻ ജോസഫ്, ബിജു മാണിയാംപൊഴി, നിഷ ജോബോയ്, മേയ്മി ജോസഫ്, ഷേബസെൻസി എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്കി