അഞ്ചുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
1581548
Tuesday, August 5, 2025 8:21 AM IST
പെരുമ്പാവൂർ: അഞ്ച് കിലോയോളം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ. ചന്ദ്രൻ കാന്ത സാഹു(29), കരുണാകർ മാലിക്(30) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് അല്ലപ്ര ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്നാണ് പിടികൂടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് ഇവർ കഞ്ചാവ് വില്പന നടത്തിയിരുന്നത്.
സിഐ ടി.എം. സൂഫി, എസ്ഐമാരായ റിൻസ് എം. തോമസ്, എസ്.ശിവകുമാർ, എഎസ്ഐ ഷിജ, സീനിയർ സിപിഒ മാരായ രജിത്ത് രാജൻ, ജയന്തി എന്നിവരാണ് അന്വേഷണ സംഘത്തിലുയിരുന്നത്.