ബൈക്കപകടത്തിൽ യുവാവ് മരിച്ചു
1581288
Monday, August 4, 2025 10:37 PM IST
മരട്: കൂട്ടൂകാരന്റെ മകന്റെ പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു. പാലാരിവട്ടം ലിറ്റിൽ ഫ്ലവർ ലെയ്ൻ വെളുത്തേടത്ത് പരേതനായ സുധീറിന്റെയും ജിൻസിയുടെയും മകൻ സിദ്ധാർഥ് (20) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 11ഓടെ കുണ്ടന്നൂർ മേൽപ്പാലത്തിലായിരുന്നു അപകടം. പാലത്തിന്റെ വടക്കേയറ്റത്ത് റോഡുമായി ചേരുന്ന ഭാഗത്തെ അപകടകരമായ കട്ടിംഗ് കണ്ട് പെട്ടെന്ന് ബ്രേക്കിട്ട പിക്കപ്പ് വാനിന്റെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സിദ്ധാർഥിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.