ഉമ്മൻ ചാണ്ടി അനുസ്മരണം
1581184
Monday, August 4, 2025 5:03 AM IST
പിറവം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് പിറവത്ത് അനുസ്മരണ സദസ് സംഘടിപ്പിച്ചു. മന്ന ചാരിറ്റബിൾ ട്രസ്റ്റും, അമേരിക്കൻ മലയാളി അസോസിയേഷന്റെ മുഖ്യ സംഘടനയായ ഫോമയും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കക്കാട് ക്രിസ്തുരാജ പ്രെയർ സെന്ററിന്റെ അഭയകേന്ദ്രത്തിൽ നടന്ന അനുസ്മരണം മന്ന ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു.
റോട്ടറിയുടെ ഗിഫ്റ്റ് ഓഫ് ലൈഫ് നാഷണൽ കോ-ഓർഡിനേറ്റർ ഡോ. എ.സി. പീറ്റർ, പാമ്പാക്കുട സർവീസ് സഹ. ബാങ്ക് പ്രസിഡന്റ് പ്രഫ. എബി എൻ. ഏലിയാസ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ നിർധനർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. തമ്പി പുതുവാക്കുന്നേൽ, കുര്യൻ പുളിക്കൽ, പോൾ കൊമ്പനാല്‍, ഏലിയാസ് വെട്ടുകുഴിയിൽ, രവി സ്രാമടത്തിൽ, ബേബിച്ചൻ തോമസ്,സെന്റർ ഡയറക്ടർ ബ്രദർ ജയ്സൺ സ്കറിയ, കോമളം ഷാജി തുടങ്ങിയവർ പങ്കെടുത്തു.