മിനിലോറി ഇടിച്ച് ഒരാൾക്ക് പരിക്ക്
1580809
Sunday, August 3, 2025 4:30 AM IST
കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. പരിക്കേറ്റ ഓമ്നി വാൻ ഡ്രൈവർ നേര്യമംഗലം സ്വദേശി യൂസഫിനെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന ഓമ്നി വാനിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും ഇടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.