മിനി ലോറിക്കു തീപിടിച്ചു
1581166
Monday, August 4, 2025 4:31 AM IST
നെടുമ്പാശേരി : ദേശീയപാതയിൽ ദേശം കുന്നുംപുറത്ത് മുട്ട മൊത്ത വ്യാപാര കേന്ദ്രത്തിൽ പാർക്ക് ചെയ്തിരുന്ന മിനി ലോറിക്കു തീപിടിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വാഹനം കടയുടെ മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. വഴിയാത്രക്കാരാണ് തീയും പുകയും ഉയരുന്നത് കണ്ടത്. അതോടെ നാട്ടുകാരെത്തി തീ നിയന്ത്രിക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല.
അതോടെ അങ്കമാലി, ആലുവ യൂനിറ്റുകളിൽ നിന്ന് അഗ്നി രക്ഷസേനയെത്തിയാണ് തീ കെടുത്തിയത്. സമീപത്ത് വാഹനങ്ങളില്ലാതിരുന്നതും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതുമാണ് വൻ ദുരന്തം ഒഴിവായത്.