പെരുന്പാവൂർ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം താലൂക്ക് സഭ
1580825
Sunday, August 3, 2025 5:06 AM IST
പെരുന്പാവൂർ: ഓണം അടുത്തു വരുന്ന സാഹചര്യത്തിൽ നിരന്തരമായി ഉണ്ടാകുന്ന പെരുമ്പാവൂരിലെ ഗതാഗതടസം പരിഹരിക്കണമെന്ന് കുന്നത്തുനാട് താലൂക്ക് സഭ ആവശ്യപ്പെട്ടു. മഴക്കാലമായപ്പോൾ മുൻസിപ്പാലിറ്റി റോഡുകളും പൊതു മരാമത്ത് റോഡുകളും പല സ്ഥലങ്ങളിലും കുണ്ടും കുഴിയുമായി കിടക്കുമ്പോൾ വാഹനങ്ങൾക്ക് പോവാൻ പറ്റാത്ത അവസ്ഥ സംജാതമാകുന്നു.
താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിഭാഗം ശക്തമാക്കണം. വേങ്ങൂർ, അശമന്നൂർ മുടക്കുഴ പഞ്ചായത്തുകളിലെ ജല അഥോറിറ്റിയുടെ പൈപ്പ് കണക്ഷനുകൾ സുഗമമാക്കണം. ചുരമുടിയിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പണി എത്രയും വേഗം പൂർത്തീകരിക്കണം. താലൂക്ക്തല അസൈമന്റ് കമ്മിറ്റി വില്ലേജുകളിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 25നു മുൻപ് കൂടുമെന്ന് തഹസിൽദാർ അറിയിച്ചു.