മുടക്കുഴയിൽ കാറിന് തീപിടിച്ചു
1581167
Monday, August 4, 2025 4:31 AM IST
പെരുമ്പാവൂർ: മുടക്കുഴ തുരുത്തിയിൽ കാറിന് തീ പിടിച്ചു. ബേസിൽ എം. പ്രസാദ് എന്നയാളുടെ കാറിനാണ് തീപിടിച്ചത്. പെരുമ്പാവൂർ ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.എ. ഉബാസിന്റെ നേതൃത്വത്തിൽ എസ്. കണ്ണൻ, ജെയ്സ് ജോയ്, സി. ആദർശ് ,സി.എം. നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
തീ പിടിച്ചതറിഞ്ഞ ഉടൻ യാത്രക്കാർ കാറിൽനിന്നിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.