ഓലിപ്പാറ കുടിവെള്ള പദ്ധതി: വാട്ടർ ടാങ്കിന്റെ നിർമാണം ആരംഭിച്ചു
1581183
Monday, August 4, 2025 5:03 AM IST
കോതമംഗലം: നെല്ലിക്കുഴിയിൽ ബ്ലോക്ക് പഞ്ചായത്ത് നിർമിക്കുന്ന ഓലിപ്പാറ കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്കിന്റെ നിർമാണം ആരംഭിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം നിർവഹിച്ചു.
നെല്ലിക്കുഴി പഞ്ചായത്തിലെ 21ാം വാർഡിൽ നിലവിൽ മണ്ണ് നിരപ്പിൽ ചെറിയ ടാങ്ക് ആണ് ഉണ്ടായിരുന്നത്. ഇതിൽനിന്നും എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം ലഭിക്കാതെ വന്നതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തി നിർമാണം ആരംഭിച്ചത്.ഇവിടെ ഉയരത്തിൽ ടാങ്ക് നിർമിക്കുന്നതിലൂടെ നൂറിൽപരം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.