"ചെളിയഭിഷേകം'
1580826
Sunday, August 3, 2025 5:06 AM IST
ചെളിയിൽ കുളിച്ച് യാത്ര
ആലുവ: കീഴ്മാട് - ജിടിഎൻ റോഡിലെ മുതിരക്കാട് മേഖലയിലെ റോഡിലെ വെള്ളക്കെട്ട് ഇല്ലാതാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കാൽനടയാത്രക്കാരും വ്യാപാരികളും. വാഹനങ്ങൾ പോകുന്പോൾ റോടിലെ ചെളിവെള്ളി സമീപത്തെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങൾ, ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിൽ നിൽക്കുന്ന ആളുകളുടെ വസ്ത്രങ്ങളിലേക്കും തെറിക്കുന്ന അവസ്ഥയാണ്.
മുതിരക്കാട് ബസ് സ്റ്റോപ്പിന് സമീപം ടൈൽ വിരിച്ചതിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മുതിരക്കാട് ബസ് റ്റോപ്പിലെ വെള്ളക്കെട്ടിന് പരിഹാരം കാണമെന്ന് ആവശ്യ പെട്ടുകൊണ്ട് കീഴ്മാട് സ്വരുമ റസിഡന്റ് അസോസിയേഷൻ ആലുവ പൊതുമത്ത് അസി.എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി.
ബസ് സ്റ്റാൻഡിലേക്ക് ചെളിയും വെള്ളവും : ദുരിതത്തിലായി യാത്രക്കാരും
കച്ചവടക്കാരും
പറവൂർ: പൊതുമരാമത്ത് വകുപ്പിന്റെ കാന പണി നടക്കുന്ന സ്ഥലത്തുനിന്നും പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ചെളിയും വെള്ളവും ഒലിച്ചിറങ്ങുന്നത് യാത്രക്കാർക്കും കച്ചവടക്കാർക്കും പ്രതിസന്ധി തീർക്കുന്നു. ബസ് സ്റ്റാൻഡ് നിറയെ ചെളിവെള്ളം കെട്ടിയതോടെ യാത്രക്കാർക്ക് ബസുകളിൽ കയറാൻ പറ്റാത്ത സ്ഥിതിയാണ്. കച്ചവട സ്ഥാപനങ്ങൾക്കു മുന്നിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതിനിടെ ചില ബസുകൾ ട്രിപ്പ് മുടക്കി.
കഴിഞ്ഞ തിങ്കളാഴ്ച സ്റ്റാൻഡിന്റെ കവാടത്തിൽ കാന നിർമിക്കുന്നതിനായി റോഡ് കുത്തിപ്പൊളിച്ചപ്പോൾ വാട്ടർ അഥോറിറ്റിയുടെ 300 എംഎം കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് നന്നാക്കി കുടിവെള്ള വിതരണം പുന:സ്ഥാപിച്ചത്.
വർഷങ്ങളായി ചെളിയും വെള്ളവും നിറഞ്ഞു കിടക്കുകയായിരുന്ന പഴയ കാനയിലേക്ക് പുതിയതായി നിർമിച്ച കാനയിൽനിന്നും കണക്ഷൻ നൽകിയതിനെത്തുടർന്നാണ് ചെളിയും വെള്ളവും കുത്തിയൊലിച്ച് ബസ് സ്റ്റാൻഡിൽ എത്തിയത്. മഴ കനത്താൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.