കൃത്രിമ കാൽ പദ്ധതിക്കു തുടക്കം
1581171
Monday, August 4, 2025 4:31 AM IST
പെരുമ്പാവൂര്‍: റോട്ടറി ക്ലബ് പെരുമ്പാവൂര്‍ സെന്‍ട്രലിന്റെയും റോട്ടറി മുവാറ്റുപുഴ റീജിയണിന്റെയും സംയുക്താഭിഖ്യത്തില്‍ റോട്ടറി ക്ലബ് തൃശൂര്‍, റോട്ടറി ക്ലബ് വോള്‍വര്‍ ഹാംപ്ടന്‍ (യുകെ) എന്നിവരുടെ ഗ്ലോബല്‍ ഗ്രാന്‍ഡ് വാക് എഗയിന്‍ പദ്ധതിയുടെ ഭാഗമായി കൃത്രിമ കാല് വച്ച് നല്കുന്ന പദ്ധതിയുടെ അവസാനഘട്ടം ഉദ്ഘാടനം നടന്നു.
പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേഷ് നിര്‍വഹിച്ചു. റോട്ടറി ക്ലബ് പെരുമ്പാവൂര്‍ സെന്‍ട്രല്‍ പ്രസിഡന്റ് രാജന് തോമസ് അധ്യക്ഷത വഹിച്ചു.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന അര്‍ഹരായ നൂറോളം പേര്‍ക്ക് സൗജന്യമായാണ് കൃത്രിമ കാല് വച്ച് നല്‍കുന്നത്.