കെസിവൈഎം അംഗത്വ മാസാചരണം
1581174
Monday, August 4, 2025 4:44 AM IST
ഫോർട്ടുകൊച്ചി: കെസിവൈഎം കൊച്ചി രൂപതയുടെ അംഗത്വമാസാചരണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സുവർണ ജൂബിലിയുടെ നിറവിലായിരിക്കുന്ന പ്രസ്ഥാനത്തിന് അദ്ദേഹം ആശംസകൾ നേർന്നു. കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണിക്ക് അംഗത്വ ഫോം കൈമാറി.
കെസിവൈഎം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് ചാക്കോ കൊല്ലശേരി, പ്രഥമ പ്രസിഡന്റ് എം.എം. ഫ്രാൻസിസ്, രൂപത യുവജന കമ്മീഷൻ സെക്രട്ടറി കാസി പൂപ്പന, രൂപതാ ട്രഷറർ ജോർജ് ജിക്സൺ, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അന്ന സിൽഫ സെബാസ്റ്റിൻ, എക്സിക്യൂട്ടീവ് അംഗം അരുൺ പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു.