പുരസ്കാരങ്ങൾ നൽകി
1580829
Sunday, August 3, 2025 5:06 AM IST
ആലുവ: ആലുവ നഗരസഭയുടെ വിദ്യാഭ്യാസ അവാർഡുകൾ എറണാകുളം അസി. കളക്ടർ പാർവതി ഗോപകുമാർ വിതരണം ചെയ്തു. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയതും, ഡിഗ്രി, പിജി പരീക്ഷകളിൽ റാങ്ക് നേടിയവരും ആലുവ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ളവരുമായ വിദ്യാർഥികൾക്കാണ് അവാർഡ് നൽകിയത്.
എസ്എസ്എൽസിക്ക് 23 പേരും, പ്ലസ്ടുവിൽ 24 പേരും ഡിഗ്രി, പിജിതലത്തിൽ അഞ്ചു പേരുമാണ് അവാർഡിന് അർഹരായത്.