കർഷക കൂട്ടായ്മക്കു പരിശീലനം
1581185
Monday, August 4, 2025 5:03 AM IST
വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പോഷക സമൃദ്ധി മിഷന്റെ ഭാഗമായി കർഷക കൂട്ടായ്മയ്ക്ക് പരിശീലനം നൽകി. ആത്മ പദ്ധതിയുടെ കീഴിൽ 10 ഏക്കറിൽ കൃഷി ചെയ്തുവരുന്ന തെരഞ്ഞെടുത്ത 20 കർഷകരുടെ എസ്സി കർഷക കൂട്ടായ്മക്കാണ് പരിശീലനം നൽകിയത്. പച്ചക്കറി, ഫലവൃക്ഷ കൃഷിയും വിളപരിപാലന മുറകളും എന്ന വിഷയത്തിൽ റിട്ട. കൃഷി അസി. ഡയറക്ടർ ബിജുമോൻ സക്കറിയ ക്ലാസ് നയിച്ചു.
പദ്ധയിൽ ഉൾപ്പെട്ട കർഷകർക്ക് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള നടീൽ വസ്തുക്കളും ജൈവ വളവും ഇതോടനുബന്ധിച്ച് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷ സെലിൻ ഫ്രാൻസിസ്,പഞ്ചായത്തംഗം കെ.വി. സുനിൽ, സിഡിഎസ് ചെയർപേഴ്സൺ കെ.ജി. തങ്കമണി,കൃഷി ഓഫീസർ ടി.കെ. ജിജി, കൃഷി അസിസ്റ്റന്റുമാരായ റസീന അസീസ്,പ്രദീപ്,ഫീൽഡ് അസിസ്റ്റന്റ് ദിനേഷ് തുടങ്ങിയവർ പങ്കെടുത്തു.