ആംഗ്ലോ ഇന്ത്യന്‍ ദിനാചരണം
1581173
Monday, August 4, 2025 4:44 AM IST
കൊച്ചി: ആംഗ്ലോ ഇന്ത്യന്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയും ഫെഡറേഷന് ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍സ് ഇന്‍ ഇന്ത്യയും ഒരുമിച്ചുള്ള വേള്‍ഡ് ആംഗ്ലോ ഇന്ത്യന്‍ ദിനം എറണാകുളം ഇന്‍ഫന്റ് ജീസസ് പാരിഷ് ഹാളില്‍ സൊസൈറ്റി രക്ഷാധികാരി റവ. ഡോ. ഡഗ്ലാസ് പിന്‍ഹീറോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ചാള്‍സ് ഡയസ് അധ്യക്ഷത വഹിച്ചു.
സതേണ്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് മാനേജിംഗ് ഡയറക്ടര്‍ ഹെതര്‍ ലൂയിസിന് ബിസിനസ് ലീഡര്‍ഷിപ്പ് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു.
ഹോക്കി കളിക്ക് നല്കിയ സംഭാവനയ്ക്കായി ഗ്ലാഡിനസ് ലെവിസിന് കെവിനും എംഎ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കാലിസ്റ്റൈന് ലെവീസിനും പുരസ്കാരം സമ്മാനിച്ചു. അഡ്വ. മാനുവല്‍ വിവേര, ജെയിംസ് ഗന്ധര്, ഓബ്രി റോഡരികസ്, ബെറോ ഡികോത്തോ എന്നിവര്‍ പ്രസംഗിച്ചു.