കൈപ്പട്ടൂരിൽ പ്രതിഷേധ ജ്വാല
1581177
Monday, August 4, 2025 4:44 AM IST
കാലടി: ഛത്തീസ്ഗഡില്‍ അന്യായമായി കന്യാസ്ത്രീകളെ ജയിലില്‍ അടച്ച കേസില്‍ എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് കൈപ്പട്ടൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കൈപ്പട്ടൂര്‍ ഇടവക വികാരി ഫാ. മാത്യു മണവാളന് ഉദ്ഘാടനം ചെയ്തു.
ഓള് ഇന്ത്യ കാത്തലിക് യൂണിയന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജോസ് ആന്റണി, എകെസിസി യൂണിറ്റ് പ്രസിഡന്റ് ഷാജന് കോച്ചാപ്പിള്ളി, സെക്രട്ടറി മേരി ജോയ്, ട്രഷറര്‍ കെ.കെ. ജോര്‍ജ്, രൂപതാസമിതി അംഗങ്ങളായ ടെന്‍സി അവറാച്ചന്, കെ.പി. ജോസ്, എക്സിക്യൂട്ടീവ് അംഗം രജിത ജസ്റ്റിന്, കൈക്കാരന് എം.വി. ജോയ് തുടങ്ങിയവർ പങ്കെടുത്തു.