ഡോക്ടർമാരുടെ ക്ഷാമം രോഗികളെ വലയ്ക്കുന്നു
1581172
Monday, August 4, 2025 4:31 AM IST
പറവൂർ: പുത്തൻവേലിക്കര ഗവ. താലൂക്കാശുപത്രിയിൽ പനി രോഗികളുടെ എണ്ണം വർധിച്ചു. പകൽ സമയത്തേക്കാൾ രോഗം മൂർച്ചിച്ച് രാത്രിയിലാണ് രോഗികൾ കൂടുതലായി എത്തുന്നത്. വൈകുന്നേരങ്ങളിൽ എത്തുന്ന നൂറിലധികം രോഗികളെ പരിശോധിച്ച് മരുന്ന് നിശ്ചയിക്കാൻ ഒരു ഡോക്ടർ മാത്രമാണുള്ളത്.
പരിശോധനയ്ക്കിടെയെത്തുന്ന അത്യാഹിതങ്ങൾ കൂടി കൈകാര്യം ചെയ്യാൻ ഡോക്ടർ എഴുന്നേറ്റ് പോകുന്നതോടെ ഡോക്ടറെ കാണാൻ ക്യൂവിൽ നിൽക്കുന്നവർ മണിക്കൂറുകളോളം നിന്ന് ക്ലേശിക്കുകയാണ്. പലരും ഡോക്ടറെ കാണാതെ മടങ്ങിപ്പോകുന്ന സ്ഥിതിയുണ്ട്. രാത്രി സമയത്ത് ആശുപത്രിയിൽ ഒരു ഡോക്ടറുടെ കൂടി സേവനം കൂടി ലഭ്യമാക്കണമെന്നാണ് രോഗികളുടെ ആവശ്യം.