റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികൻ മരിച്ചു
1581081
Monday, August 4, 2025 12:39 AM IST
ഉദയംപേരൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികൻ മരിച്ചു. തെക്കൻ പറവൂർ മഠത്തിൽ രവീന്ദ്രനാ(73)ണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.15 ഓടെയായിരുന്നു അപകടം. തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിലെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രവീന്ദ്രൻ ജോലിക്ക് ശേഷം രാത്രി വീട്ടിലേയ്ക്ക് പോകാനായി തെക്കൻ പറവൂരിൽ ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ രവീന്ദ്രനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: അനൂപ്, അശ്വതി. മരുമക്കൾ: നീനു, കൃഷ്ണനുണ്ണി. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട വാതിലിനടുത്തുള്ള എം.എൻ.സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ 55 വർഷമായി ജോലി ചെയ്തു വരികയായിരുന്നു രവീന്ദ്രൻ.