കളമശേരി വനിതാ പോളിടെക്നിക് കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം നടത്തി
1581536
Tuesday, August 5, 2025 8:21 AM IST
കളമശേരി: കളമശേരി വനിതാ പോളിടെക്നിക്കിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി. രാവിലെ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനായി.
നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി. ജയപ്രകാശ്, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ എസ്.ആർ. അനിതാകുമാരി, പ്രിൻസിപ്പൽ രാധിക സജു, വാർഡ് കൗൺസിലർമാരായ നെഷീദ സലാം, ശശി തുടങ്ങിയവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.