ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സ് ജേതാവ് ജോസാക് വരുണിന് ആദരം
1581169
Monday, August 4, 2025 4:31 AM IST
വൈപ്പിൻ: ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടംനേടി നാടിന്റെ അഭിമാനമായ ജൊസാക് വരുണിനെ വൈപ്പിൻ മണ്ഡലത്തിൽ ആദരിച്ചു. മുളവുകാട് നടന്ന അനുമോദന സമ്മേളനത്തിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ജോസാക്കിനു പുരസ്കാരം സമ്മാനിച്ചു.
കുഴുപ്പിള്ളി കൈതാരൻ വരുൺ ജോസ് -മെറിൻ ദമ്പതികളുടെ മകനും കൂനമ്മാവ് ചാവറ ദർശൻ സിഎംഐ പബ്ലിക് സ്കൂൾ വിദ്യാർഥിയുമാണ് ജൊസാക്. ചടങ്ങിൽ മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് തുടങ്ങിയവർ സംസാരിച്ചു.