ഗവ. യുപി. സ്കൂൾ കുറിഞ്ഞിയിൽ "ചങ്ങാതിക്ക് ഒരു തൈ' പദ്ധതി
1580815
Sunday, August 3, 2025 4:46 AM IST
കോലഞ്ചേരി: ഹരിത കേരള മിഷൻ നടപ്പാക്കുന്ന ജനകീയ വൃക്ഷവത്കരണ പദ്ധതിയായ 'ചങ്ങാതിക്ക് ഒരു തൈ' ഗവൺമെന്റ് യുപി സ്കൂൾ കുറിഞ്ഞിയിൽ നടത്തി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മണ്ണൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ മോൻസി പോൾ, സ്കൂൾ പ്രധാനാധ്യാപിക സാന്റി പോൾ എന്നിവർ സംസാരിച്ചു. ഹരിത കേരളം മിഷൻ കോ-ഓർഡിനേറ്റർ എം.കെ. അജ്ഞലി പദ്ധതി വിശദീകരണം നടത്തി. ശേഷം ഔഷധ ചെടികളുടെ പ്രദർശനം സ്കൂളിൽ നടത്തി.