ആനിക്കാട് റോഡിൽ നിറയെ കുഴികൾ; യാത്ര ദുരിതം
1580819
Sunday, August 3, 2025 4:46 AM IST
വാഴക്കുളം: ഏനാനല്ലൂർ കുഴുമ്പിത്താഴത്തിനു സമീപം ആനിക്കാട് റോഡിൽ കോട്ട റോഡിനു മുമ്പുള്ള അര കിലോമീറ്ററോളം ദൂരം തകർന്ന് ഗതാഗതയോഗ്യമല്ലാതായി. ഈ ഭാഗത്ത് റോഡിൽ നിറയെ വൻ കുഴികളാണ്.
കാൽനടയാത്രികർക്കും വാഹനയാത്രികർക്കും ഇതുവഴിയുള്ള യാത്ര ദുരിതമായിരിക്കുകയാണ്. മഴവെള്ളം കെട്ടിനിന്ന് റോഡിലെ കുഴിയുടെ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
മറ്റു ചില വലിയ വാഹനങ്ങൾ റോഡിലെ കുഴിയിൽ താഴ്ന്നു പോകുന്നതും പതിവാണ്. അതിനാൽ ഇപ്പോൾ വലിയ വാഹനങ്ങൾ ഈ റൂട്ട് ഒഴിവാക്കിയാണ് യാത്ര ചെയ്യുന്നത്. റോഡ് ടാറിംഗ് അടിയന്തരമായി നടത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തുവകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്.