കന്യാസ്ത്രീകൾക്കെതിരേയുള്ള കേസ്; പ്രതിഷേധം തുടരുന്നു
1581538
Tuesday, August 5, 2025 8:21 AM IST
പാലാരിവട്ടം: ഛത്തീസ്ഗഡിലെ ദുർഗിൽ സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിനും എതിരെ ചുമത്തപ്പെട്ട കേസുകൾ അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ. ജോജി കുത്തുകാട്ടിൽ തിരി കത്തിച്ച് വെളിച്ചമേകി അമ്മമാർക്കൊപ്പം ഞങ്ങളും കൂടെയുണ്ട് എന്ന് പ്രഖ്യാപിച്ചു. പ്രതിഷേധ ജ്വാലയിൽ ഫാ. എഡിസൺ, ഫാ. ഷൈജു എന്നിവരും ഇടകളിലെ സന്യാസിനിമാരും ഇടവക ജനങ്ങളും പങ്കുകാരായി.
ഫോർട്ടുകൊച്ചി: കന്യാസ്ത്രീകൾക്കെതിരെയുള്ള കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മാനാശേരി സെന്റ് മൈക്കിൾസ് പള്ളിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെഎൽസിഎ രൂപത സമിതി അംഗം പി.ജെ. പ്രദീപ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഷിബി, സിസ്റ്റർ സോളി, യൂണിറ്റ് പ്രസിഡന്റ് ടി.ജെ.ജേക്കബ് എന്നിവർ സംസാരിച്ചു.
അരൂർ: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഘപരിവാർ ഭീകരതയ്ക്കെതിരെ എൽഡിഎഫ് അരൂർ മണ്ഡലം കമ്മിറ്റി വല്ലേത്തോട്ടിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.എം.കെ. ഉത്തമൻ അധ്യക്ഷനായി.
പറവൂർ: കന്യാസ്ത്രീകളെ കള്ളക്കേസെടുത്ത് തുറുങ്കിലടച്ചതിൽ പ്രതിഷേധിച്ച് കെഎൽസിഎ ഏഴിക്കര -കടക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ നടത്തി. കോട്ടപ്പുറം രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ ഉദ്ഘാടനംചെയ്തു. അലക്സ് താളൂപ്പാടത്ത്, ഫാ. മിഥുൻ മെൻഡസ്, ജിജോ കല്ലറയ്ക്കൽ, ജിനു നെടുംപറമ്പിൽ, സോണി കൊടിയന്ത്ര, തോമസ് പാറയ്ക്കൽ എന്നിവർ സംസാരിച്ചു.