എസ്പിസി ദിനാഘോഷം
1580820
Sunday, August 3, 2025 4:46 AM IST
കടയിരുപ്പ് ഹൈസ്കൂളിൽ ബോധവത്കരണ ക്ലാസ്
കോലഞ്ചേരി:കടയിരുപ്പ് ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾക്ക് മുങ്ങിമരണ പ്രതിരോധത്തെക്കുറിച്ചുള്ള പഠനക്ലാസ് നടത്തി.
പട്ടിമറ്റം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ രാവിലെ 10ന് ക്ലാസ് ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനത്തിന്റെ ഭാഗമായിട്ടാണ് ക്ലാസ് സംഘടിപ്പിച്ചത്.
സിപിആർ, വിവിധതരം ഫ്ലോട്ടിംഗ് ഉപകരണങ്ങളുടെ ഉപയോഗം,പ്രഥമ ശുശ്രൂഷ, മുങ്ങിമരണ പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അഖിൽ ദേവ്,പി.പി. ഷിജിൽ എന്നിവർ ക്ലാസ് നയിച്ചു.
മൂവാറ്റുപുഴ എസ്എന്‍ഡിപി എച്ച്എസ്എസില്‍
മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്എന്‍ഡിപി എച്ച്എസ്എസില്‍ എസ്പിസി ദിനാഘോഷം സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി പി.എം. ബൈജു മുഖ്യപ്രഭാഷണം നടത്തി.
സ്കൂള്‍ മാനേജര്‍ വി.കെ. നാരായണന് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ജിനു മടേക്കല്‍, യൂണിയന് സെക്രട്ടറി അനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് എം.കെ. സിബി, പ്രധാനാധ്യാപിക വി.എസ്. ധന്യ, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ പി.എ. കബീര്‍ എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ആര്. ശശികുമാര്‍ ക്ലാസ് നയിച്ചു.