കാറിടിച്ച് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
1581566
Tuesday, August 5, 2025 11:27 PM IST
അരിമ്പൂർ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. നാലാംകല്ല് ജവാൻ റോഡിൽ ചാഴൂർ വീട്ടിൽ ജോൺസൺ(63) ആണ് മരിച്ചത്. നിർമാണ മേഖലയിലെ ഇന്റീരിയർ ജോലി ചെയ്യുന്ന ആളാണ്.
കഴിഞ്ഞ 19ന് അരിമ്പൂർ നാലാംകല്ലിൽ കാൽനട യാത്രികനായിരുന്ന ജോൺസനെ കാർ ഇടിക്കുകയായിരുന്നു. തൃശൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ആലീസ്. മക്കൾ: ജെഫി, ജെറിൻ. മരുമകൻ: സാജൻ. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ.