കയ്പമംഗലത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോ ടാക്സിക്കു മുകളിൽ തെങ്ങുവീണു
1581660
Wednesday, August 6, 2025 2:17 AM IST
കാളമുറി: കയ്പമംഗലത്ത് ഓടി ക്കൊണ്ടിരുന്ന ഓട്ടോ ടാക്സിക്ക് മുകളിൽ തെങ്ങ് വീണു. ഓട്ടോ ടാക്സിയിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചതിരിഞ്ഞ് നാലോ ടെ കയ്പമംഗലം ഫിഷറീസ് സ് കൂളിനുസമീപം വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിലായിരുന്നു അപകടം. യാത്രക്കാരുമായി തളിക്കുളത്തുനിന്ന് ശ്രീനാരായണപുരത്തേക്കുപോയിരുന്ന ഓട്ടോ ടാക്സിക്കു മുകളിലാണ് തെങ്ങുവീണത്. ഡ്രൈവറും യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോ ടാക്സിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്. ശ്രീനാരായണപുരം സ്വദേശി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോ ടാക്സി.