ഐക്യരാഷ്ട്രസഭ മാതൃകാ അസംബ്ലി ദേവമാതയിൽ
1582151
Friday, August 8, 2025 1:19 AM IST
തൃശൂർ: യുഎൻ അസംബ്ലിയുടെ മാതൃക "ദേവ്മണ്' ദേവമാത സ്കൂളിൽ ആരംഭിച്ചു. വിദ്യാര്‍ഥികളില്‍ മൗലിക അവകാശം, സ്ത്രീശക്തീകരണം, ഭാഷാനൈപുണ്യം, ആശയവിനിമയശേഷി, വിവിധ രാജ്യങ്ങളുടെ സംസ്കാരം, രാജ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ അവബോധം വളർത്തുകയും പരിശീലിപ്പിക്കുകയുമാണ് യുഎൻ മോഡൽ അസംബ്ലി സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം.
സിഎംഐ ദേവമാത പ്രൊവിൻസിന്റെ വികാർ പ്രൊവിൻഷ്യൽ ഫാ.ഡേവി കാവുങ്ങൽ സിഎംഐ ഉദ്ഘാടനം ചെയ്തു.
ദേവമാത സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്സ് എലവത്തിങ്കൽ, അധ്യാപിക വി.ജി. സിസിലി, കുസാറ്റ് നിയമ വിദ്യാർഥി ഗംഗ പ്രമോദ്, ബംഗളൂരു സെന്റ് ജോസഫ് കോളജ് വിദ്യാർഥി ആബ അഭിലാഷ്, ദേവമാതയിലെ വിദ്യാർഥികളായ എ.വി. കൃഷ്ണശ്രീ, മിലേവ കൊള്ളന്നൂർ, അധ്യാപികമാരായ കാർത്തിക ബാലചന്ദ്രൻ, ഒലിവിയ എന്നിവർ പ്രസംഗിച്ചു.